ഇന്ധനരംഗത്ത് ഒരു ചാരായവിപ്ലവം

Posted on ഫെബ്രുവരി 19, 2006. Filed under: എന്‍. രാമചന്ദ്രന്‍, ശാസ്ത്രം |

എന്‍. രാമചന്ദ്രന്‍

    തിരുവനന്തപുരത്തുകാരനാണെങ്കിലും മദ്രാസിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന എസ്. വെങ്കിട്ടരമണൻ ഐ.എ.എസ്സുകാരനായ സാമ്പത്തികകാര്യവിദഗ്ധനാണു്. അദ്ദേഹം റിസർവ്വു്ബാങ്കു് ഗവർണ്ണർ എന്ന ഉന്നതമായ പദവി വഹിച്ചിട്ടുണ്ടു്. ‘ഹിന്ദു’ ദിനപ്പത്രത്തിന്റെ സാമ്പത്തികകാര്യ പത്രമായ ബിസിനസ് ലൈനിൽ ഊർജ്ജത്തിനുവേണ്ടിയുള്ള ഒരു ഹരിതവിപ്ലവമെന്ന പേരിൽ ആഗസ്റ്റു് 15-ആം തീയതി അദ്ദേഹം ഒരു ലേഖനം എഴുതിയിരുന്നു. ആഗസ്റ്റു് 8-ആം തീയ്യതിയിലെ ന്യൂസു്വീക്കിൽ പ്രസിദ്ധീകരിച്ചിരുന്ന ഒരു ലേഖനമായിരുന്നു ഊർജ്ജത്തിലെ ഹരിതവിപ്ലവത്തെപ്പറ്റി ലേഖനമെഴുതാൻ തനിക്കു് പ്രചോദനം നൽകിയതെന്നും വെങ്കിട്ടരമണൻ സൂചിപ്പിച്ചിട്ടുണ്ടു്. ഹരിതസ്വർണ്ണം, കൃഷിസ്ഥലങ്ങളിൽനിന്നുള്ള ഇന്ധനം മുതലായ ന്യൂസ് വീക്കിലെ ലേഖനത്തിലുണ്ടായിരുന്ന പരാമർശങ്ങളെ വെങ്കിട്ടരമണൻ ഉദ്ധരിച്ചിട്ടുണ്ടു്.

    എതു്നാൾ (വെള്ളം ചേർക്കാത്തതും 95 ശതമാനം വീര്യമുള്ളതുമായ ചാരായം) പുതിയ ബയോ ഇന്ധനങ്ങളിലൊന്നായി ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.

    മുകളിൽ പറഞ്ഞ തരത്തിലുള്ള ചാരായം (എതു്നാൾ) ബ്രസീലിൽ ഇന്ധനമായി ധാരാളമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ എതു്നാൾഫാക്ടറിയുടെ പണി ചൈന പൂർത്തിയാക്കിക്കഴിഞ്ഞു. കരിമ്പും, അരിയുടെ ഉമിയും ഉപയോഗിച്ചു് എതു്നാൾ ഉൽപ്പാദിപ്പിക്കാവുന്ന ഒരു ഡസൻ നിർമ്മാണകേന്ദ്രങ്ങൾ തായു്ലന്റിൽ പണിഞ്ഞുകൊണ്ടിരിയ്ക്കുന്നു. മധുരക്കിഴങ്ങിൽ നിന്നു് ചാരായം ഉൽപ്പാദിപ്പിക്കാനുള്ള ഗവേഷണം ചൈനയിൽ നടന്നുവരുന്നു.

    ബ്രസീലിൽനിന്നു് 150 ലക്ഷം ലിറ്റർ എതു്നാൾ വാങ്ങാനുള്ള കരാറിൽ ജപ്പാൻ ഒപ്പിട്ടുകഴിഞ്ഞു. യൂറോപ്യൻ മാർക്കറ്റിൽ എതു്നാൾ എത്തിക്കുന്നതിനുവേണ്ടി മലേഷ്യ സ്വന്തം ബയോഡീസൽ പ്ലാന്റുകളുടെ ഉൽപ്പാദനശേഷി വർദ്ധിപ്പിച്ചുകൊണ്ടിരിയ്ക്കുന്നു.

    ഇന്ധനമായി ഉപയോഗിയ്ക്കാവുന്ന എതു്നാളിന്റെ വില ക്രൂഡു്ഓയിലിന്റെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണെന്നു് വെങ്കിട്ടരമണൻ ചൂണ്ടിക്കാണിച്ചിരിയ്ക്കുന്നു. ബ്രസീൽ ഏതു്നാൾ വിൽക്കുന്നതു് ഒരു ബാരലിനു് 25 ഡോളർ വിലയ്ക്കാണു്. ഇപ്പോൾ ക്രൂഡോയിലിന്റെ വില അറുപതുഡോളറിനു് അടുത്തുനിൽക്കുകയാണു്.

    കച്ചിലിൽനിന്നു് എതു്നാൾ ഉൽപ്പാദിപ്പിക്കാനുള്ള ഗവേഷണങ്ങൾക്കു് ഫോക്സു്വാഗൺ കമ്പനി ഭാരിച്ച ധനസഹായം നൽകിവരുന്നു.

    റുഡോൾഫു് ഡീസൽ എന്ന പേരുള്ള ജർമ്മൻകാരൻ 1897-ൽ തന്റെ ആദ്യത്തെ ഡീസൽകാറിനുപയോഗിച്ചതു് കപ്പലണ്ടി എണ്ണ ആയിരുന്നുവത്രെ. സസ്യങ്ങളിൽനിന്നുള്ള ഇന്ധനത്തിലേയ്ക്കുള്ള തിരിച്ചുപോക്കാണു് ഇപ്പോൾ നടക്കുന്നതു്.

    എതു്നാൾ ഉൽപ്പാദനത്തിൽ ബ്രസീൽ സൌദി അറേബ്യയായി മാറിക്കൊണ്ടിരിയ്ക്കുന്നു. ബഹുരാഷ്ട്ര കുത്തകകളും ഈ ചാരായ നിർമ്മാണവ്യവസായത്തിൽ പ്രവേശിച്ചുതുടങ്ങിയിട്ടുണ്ടു്. ‘റഷൽ’ എണ്ണക്കമ്പനി എതു്നാളിന്റെ ഏറ്റവും വലിയ ആഗോളവിതരണക്കാരാണു്.

    ബ്രസീലിലെ എംബ്രയ്സർ എന്ന വിമാനക്കമ്പനി എതു്നാൾ ഉപയോഗിക്കുന്ന വിമാനങ്ങൾ മാർക്കറ്റിലിറക്കിത്തുടങ്ങി. പൂർണ്ണമായും ചാരായം എന്നാണു് അവർ പരസ്യം ചെയ്യുന്നതു്. കമ്പനിക്കു് ഇപ്പോൾ രണ്ടുവർഷംവരെ നീളുന്ന ഒരു വെയിറ്റിംഗു് ലിസ്റ്റുണ്ടു്.

    ഇന്ധനരംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന ഈ വിപ്ലവത്തിൽ ഇന്ത്യയ്ക്കു് ഇതുവരെ പങ്കില്ല. ലോകത്തു് ഏറ്റവും കൂടുതൽ കൽക്കരി നിക്ഷേപമുള്ള രാജങ്ങളിൽ ഇന്ത്യയ്ക്കു് രണ്ടാംസ്ഥാനമാണുള്ളതു്. ചൈനയിൽ വ്യവസായാവശ്യങ്ങൾക്കുള്ള ഊർജ്ജത്തിന്റെ 65 ശതമാനവും കൽക്കരിയിൽനിന്നാണു് ഉൽപ്പാദിപ്പിക്കുന്നതു്. ഇന്ത്യയുടെ എക്കോണമി ഗൾഫു് രാജ്യങ്ങിൽ ഉൽപ്പാദിപ്പിക്കുന്ന ക്രൂഡു് ഓയിലുമായി കൂട്ടിക്കെട്ടിയതു് ബുദ്ധിശൂന്യതയാണു്. ഇന്ത്യയുടെ പുതിയ വിശ്വാസം ആണവനിലയങ്ങളിലാണ്. ലോകത്തെ എല്ലാ രാജ്യങ്ങളും ചെർണോബിൽ നിലയത്തിലുണ്ടായ ആണവനിലയചോർച്ചയോടുകൂടി ആണവനിലയനിർമ്മാണത്തിൽ നിന്നു് ഒഴിഞ്ഞു നിൽക്കുകയാണു്.

    സൂര്യപ്രകാശത്തിൽനിന്നു് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനെപ്പറ്റി ധാരാളം ഗവേഷണം ലോകമെങ്ങും നടക്കുന്നു. ഇന്ത്യയിലും സൌരോർജ്ജം പ്രയോജനപ്പെടുത്തുന്നുണ്ടു്. കാറ്റിന്റെ ശക്തികൊണ്ടും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നു.

    ജലവൈദ്യുതി ഇനി കൂടുതലായി ഉൽപ്പാദിപ്പിക്കാനാകാത്ത അവസ്ഥ എത്തിയിരിക്കുകയാണു്. ഊർജ്ജോൽപ്പാദനത്തിന്റെ കാര്യത്തിൽ സമഗ്രമായ പദ്ധതി രാജ്യത്തിനാവശ്യമാണു്. കരിമ്പു് തുടങ്ങിയ സസ്യങ്ങളിൽനിന്നും ഈർജ്ജം ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞാൽ ദരിദ്രമായ കാർഷികമേഖലെയ സമ്പന്നമാക്കാനും കഴിയും. ചാരായത്തിന്റെ ഉൽപ്പാദനവും അതുപയോഗിച്ചുള്ള ഊർജ്ജവും ഇനി ഇന്ത്യയ്ക്കു് അവഗണിക്കാനാകുകയില്ല.

Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Liked it here?
Why not try sites on the blogroll...

%d bloggers like this: