വിഷയക്രമം

നിര്‍മ്മാണമേഖല – ഈ നൂറ്റാണ്ടിലെ അടിമക്കച്ചവടച്ചന്ത

Posted on ജനുവരി 30, 2008. Filed under: രാഷ്ട്രീയം, സാമൂഹികം |

കേരളത്തിലെ കെട്ടിടനിര്‍മ്മാണ മേഖലയില്‍ സമീപകാലത്തുണ്ടായ ദാരുണമായ അപകടമരണങ്ങള്‍ തൊഴില്‍ മേഖലയിലെ അരക്ഷിതാവസ്ഥയെ വെളിപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ അന്യ സംസ്ഥാനക്കാരായ ഏഴു് കുടിയേറ്റ കരാര്‍ തൊഴിലാളികള്‍ അപകടമരണത്തിനിരയായി. ബംഗാള്‍, ഒറീസ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണു് അപകടത്തില്‍പെട്ടതു്. ബോംബെ മോഡല്‍ വികസനത്തിലേക്കു് കുതിച്ചുചാട്ടം നടത്തുന്ന എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ മാത്രമാണിതു്. (കൂടുതല്‍…)

Advertisements
Read Full Post | Make a Comment ( 1 so far )

ബ്രാഹ്മണ്യം, ദേശീയത, ഇടതുപക്ഷം: ചില വര്‍ത്തമാന വിചാരങ്ങള്‍

Posted on ഡിസംബര്‍ 26, 2006. Filed under: രാഷ്ട്രീയം, സുനില്‍ പി. ഇളയിടം |

സുനില്‍ പി. ഇളയിടം

സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ അടിത്തറയില്‍ നിന്നും രൂപംകൊണ്ട ആധുനിക ഇന്ത്യന്‍ ദേശീയതയുടെ ആന്തരിക പ്രത്യയശാസ്ത്രമായി സവര്‍ണ്ണ ഹിന്ദുത്വം ഒളിഞ്ഞു പ്രവര്‍ത്തിക്കുന്നുവെന്ന ആന്തരിക വൈരുദ്ധ്യത്തെ ഇന്ത്യന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഒരു പരിധിവരെ പങ്കുപറ്റുന്നുണ്ടു്. ഇന്ത്യന്‍ ഇടതുപക്ഷത്തെ സവര്‍ണ്ണതയുടെ ഉടലെടുത്ത രൂപമായി കാണുന്ന സ്വത്വവാദികളുടെയും സാമ്പത്തിക ഘടകങ്ങളെ ഒഴിവാക്കി ആധുനികതാവിമര്‍ശനത്തെ ഉത്തരാധുനിക ലീലയാക്കി മാറ്റുന്നവരുടെയും പരിമിതികളെ മറികടന്നുകൊണ്ടു് നൂതനമായ ഇടതുപക്ഷാവബോധം രൂപപ്പെടുത്തേണ്ടതുണ്ടു്. സുഭാഷ് ചക്രവര്‍ത്തിയുടെ ബ്രാഹ്മണ്യ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തിന്റെ ദേശീയാധുനികതയോടുള്ള നിലപാടുകള്‍ വിശകലനം ചെയ്യപ്പെടുന്നു.
(കൂടുതല്‍…)

Read Full Post | Make a Comment ( 7 so far )

സ്വാശ്രയകോളേജ് അനുവദിച്ചപ്പോഴുണ്ടായിരുന്ന ധാരണ നടപ്പിലാക്കാനുള്ള നിയമം വേണം

Posted on ജൂലൈ 29, 2006. Filed under: എന്‍. രാമചന്ദ്രന്‍, വിദ്യാഭ്യാസം |

എന്‍. രാമചന്ദ്രന്‍

അലാവുദ്ദീന്റെ അത്ഭുതവിളക്കില്‍ നിന്ന് എന്നപോലെയാണ് സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ ഒമ്പത് മെഡിക്കല്‍ കോളേജുകളും നാല്‍പ്പത്തിയൊമ്പത് എഞ്ചിനീയറിംഗ് കോളേജുകളും ഒറ്റയടിക്കുണ്ടായത്. ലക്ഷങ്ങളുമായി നമ്മുടെ കുട്ടികള്‍ അന്യസംസ്ഥാനങ്ങളിലെ സീറ്റുകള്‍ക്കുവേണ്ടി ഓടുന്ന പതിവുനിര്‍ത്തലാക്കുകയും, ഇവിടെത്തന്നെ കൂടുതല്‍ സീറ്റുകള്‍ സൃഷ്ടിക്കുകയുമായിരുന്നു ഗവണ്‍മെന്റിന്റെ ഉദ്ദേശം.

(കൂടുതല്‍…)

Read Full Post | Make a Comment ( 1 so far )

വളരുന്ന അസമത്വം

Posted on ജൂലൈ 29, 2006. Filed under: ബി.ആര്‍.പി. ഭാസ്ക്കര്, സാമൂഹികം, സാമ്പത്തികം |

ബി.ആര്‍.പി ഭാസ്കര്‍

കേരളത്തിലെ 19 മന്ത്രിമാരും പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയിട്ട് ആറാഴ്ച കഴിഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത നിമിഷം തന്നെ പദ്ധതികളുടെ പെരുമഴ തുടങ്ങി. പ്രഖ്യാപനപ്രളയത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ശ്രമം വിജയിച്ചില്ല. മാധ്യമപ്രവര്‍ത്തകര്‍ -മീറ്റ് ദ് പ്രസ്- പരിപാടി സംഘടിപ്പിക്കുകയും ക്യാമറാകളും മൈക്കുകളും നിരത്തിവച്ചിട്ട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുമ്പോള്‍, പദ്ധതികള്‍ ചൊരിയുകയല്ലാതെ മറ്റെന്താണ് ഒരു സാധു മന്ത്രി ചെയ്യുക?

(കൂടുതല്‍…)

Read Full Post | Make a Comment ( None so far )

നിരാകരിക്കപ്പെടുന്നവന്റെ ആത്മാഭിമാനം

Posted on ജൂണ്‍ 22, 2006. Filed under: ഗോപി ആനയടി, ഡോ. അശോക് ഭോയര്‍, മൊഴിമാറ്റം, വൈദ്യശാസ്ത്രം, സാമൂഹികം |

ഡോ. അശോക് ഭോയര്‍

ആഹാരം കൊണ്ടുമാത്രം ഒരു മനുഷ്യന് ജീവിക്കാനാവില്ല.

പിതൃതുല്യനായ ജ്യേഷ്ഠസഹോദരനെ പ്രവീണ്‍മഹാജന്‍ തോക്കിനിരയാക്കി. ഭാരതീയ ജനതാപ്പാര്‍ട്ടിയുടെ അതിശക്തനും സമുന്നത നേതാവുമായിരുന്നു കൊല്ലപ്പെട്ട പ്രമോദ് മഹാജന്‍. തികച്ചും നിന്ദ്യമായ പ്രവര്‍ത്തിയാണ് പ്രവീണ്‍ ചെയ്തത്. സംശയമില്ല. അതേസമയം ഈ സംഭവം സത്യസന്ധമായ ഒരു അപഗ്രഥനത്തിന് വിഷയീഭവിക്കുകയും വേണം. വെടിവയ്ക്കാനുണ്ടായ കാരണം മോശമായ പെരുമാറ്റമായിരുന്നോ?

കേസന്വേഷിക്കുന്ന പോലീസുകാരോട് പ്രവീണ്‍പറഞ്ഞത്, തന്നെ ഒരിക്കലും ജ്യേഷ്ഠന്‍ തുല്യനായി പരിഗണിച്ചിട്ടില്ല എന്നാണ്. പട്ടിയെപ്പോലെ അതിനിന്ദ്യമായാണത്രെ പെരുമാറിയിരുന്നത്. (ഇതിന്റെ സത്യാവസ്ഥ പറയാന്‍ കാത്തുനില്‍ക്കാതെ പ്രമോദ് മഹാജന്‍ യാത്രയായി.)

(കൂടുതല്‍…)

Read Full Post | Make a Comment ( 3 so far )

മലയാളം ഓപ്പണ്‍ യൂണിവേഴ്സിറ്റി

Posted on ജൂണ്‍ 7, 2006. Filed under: ഇടമറുക്, മലയാളം, വിദ്യാഭ്യാസം |

ഇടമറുക് (സെക്രട്ടറി, മലയാള പഠനകേന്ദ്രം, ഉത്തരേന്ത്യ)

  ഇന്ദിരാഗാന്ധി ഓപ്പണ്‍യൂണിവേഴ്സിറ്റിയുടെ മാതൃകയില്‍ കേരളത്തില്‍ ഒരു ഓപ്പണ്‍യൂണിവേഴ്സിറ്റി തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. തീര്‍ച്ചയായും ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റി തുടങ്ങേണ്ടത് കേരളത്തിന് അകത്തും പുറത്തും താമസിക്കുന്ന മലയാളികളുടെ ആവശ്യമാണ്. (കൂടുതല്‍…)
Read Full Post | Make a Comment ( 2 so far )

ദുരന്തങ്ങളുടെ ബാക്കിപത്രം

Posted on മേയ് 17, 2006. Filed under: എന്‍. മാധവന്‍കുട്ടി, സാമൂഹികം |

എന്‍. മാധവന്‍കുട്ടി

    വിവരസാങ്കേതികവിദ്യയുടെ വിസ്ഫോടനം നമ്മുടെ ഉരുണ്ട ഭൂമിയെ സമനിരപ്പാക്കിയിരിക്കുന്നു എന്ന തോമസ് ഫ്രെഡ്മാന്റെ വാക്കുകള്‍ ഈവിധം അറംപറ്റുമെന്ന് ആരാണ് കരുതിയത്? നമ്മള്‍ ആഘോഷിക്കുന്ന ആഗോളഗ്രാമം ഇങ്ങനെയാകും നമുക്കിടയില്‍ അവതരിക്കുകയെന്ന് ആരാണ് നിനച്ചത്? (കൂടുതല്‍…)
   Read Full Post | Make a Comment ( None so far )

   മരണവീട്ടിലെ മര്യാദകള്‍

   Posted on മേയ് 9, 2006. Filed under: എന്‍. മാധവന്‍കുട്ടി, സാമൂഹികം |

   എന്‍. മാധവന്‍കുട്ടി

    സ്വകാര്യതയുടെമേലുള്ള കടന്നാക്രമണങ്ങളെ നിശ്ശബ്ദരായി നാം നോക്കിനില്‍ക്കുന്നതെന്തുകൊണ്ടാണു്?
    (കൂടുതല്‍…)
   Read Full Post | Make a Comment ( 3 so far )

   മലയാളിയുടെ ഈ കഴിവ് എത്രനാള്‍?

   Posted on മേയ് 4, 2006. Filed under: എം. ശങ്കര്‍, സാമ്പത്തികം |

   എം. ശങ്കര്‍

    ഇന്ത്യയ്ക്ക് 2004-ല്‍ വിദേശ വേതനവരവെന്ന നിലയില്‍ ആകെ ലഭിച്ചത് 96,000-കോടിരൂപയായിരുന്നു. ഇതില്‍ 20-ശതമാനവും പ്രവാസികളായ മലയാളികള്‍ കേരളത്തിലേയ്ക്ക് കൊണ്ടുവന്നതാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2004-ല്‍ ആകെ 18,000-കോടിരൂപയാണ് വിദേശങ്ങളില്‍ പണിയെടുക്കുന്ന മലയാളികളിലൂടെ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്.
    (കൂടുതല്‍…)
   Read Full Post | Make a Comment ( 1 so far )

   സംഘടനാതലചുമതലകളും പാര്‍ലമെന്ററിമോഹവും

   Posted on ഏപ്രില്‍ 16, 2006. Filed under: ബി.ആര്‍.പി. ഭാസ്ക്കര്, രാഷ്ട്രീയം |

   ബി.ആര്‍.പി. ഭാസ്ക്കര്‍

    ചില നേതാക്കളെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനു് നിയോഗിക്കുകയും ആ ചുമതല അവര്‍ പാര്‍ട്ടിയുടെ നയപരിപാടികള്‍ക്കനുസൃതമായി ചെയ്യുന്നെന്നു് ഉറപ്പുവരുത്തുകയുമാണു് സി.പി.എം ചെയ്യേണ്ടതു്. പാര്‍ട്ടിക്കുള്ളില്‍ സത്യസന്ധമായി പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തുന്ന ഒരു വിഭാഗം ഉണ്ടാകുന്നതിനെ അപകടമായി കാണേണ്ട കാര്യമില്ല. എന്നാല്‍ സംഘടനാതലചുമതലകള്‍ വഹിക്കുന്നവര്‍ പാര്‍ലമെന്ററി രംഗത്തുനിന്നു് വിട്ടുനില്‍ക്കണം. അവര്‍ പാര്‍ട്ടിയിലെ അധികാരംകൊണ്ടു തൃപ്തിപ്പെടാതെ പാര്‍ട്ടിക്കു പുറത്തു് അധികാരസ്ഥാനങ്ങള്‍ തേടുന്നതില്‍ അപകടമുണ്ടു്.

    (കൂടുതല്‍…)

   Read Full Post | Make a Comment ( None so far )

   &laquo ; മുന്‍പിലത്തെ എന്ട്രികള്‍

   Liked it here?
   Why not try sites on the blogroll...