രാഷ്ട്രീയം

നിര്‍മ്മാണമേഖല – ഈ നൂറ്റാണ്ടിലെ അടിമക്കച്ചവടച്ചന്ത

Posted on ജനുവരി 30, 2008. Filed under: രാഷ്ട്രീയം, സാമൂഹികം |

കേരളത്തിലെ കെട്ടിടനിര്‍മ്മാണ മേഖലയില്‍ സമീപകാലത്തുണ്ടായ ദാരുണമായ അപകടമരണങ്ങള്‍ തൊഴില്‍ മേഖലയിലെ അരക്ഷിതാവസ്ഥയെ വെളിപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ അന്യ സംസ്ഥാനക്കാരായ ഏഴു് കുടിയേറ്റ കരാര്‍ തൊഴിലാളികള്‍ അപകടമരണത്തിനിരയായി. ബംഗാള്‍, ഒറീസ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണു് അപകടത്തില്‍പെട്ടതു്. ബോംബെ മോഡല്‍ വികസനത്തിലേക്കു് കുതിച്ചുചാട്ടം നടത്തുന്ന എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ മാത്രമാണിതു്. (more…)

Read Full Post | Make a Comment ( 1 so far )

ബ്രാഹ്മണ്യം, ദേശീയത, ഇടതുപക്ഷം: ചില വര്‍ത്തമാന വിചാരങ്ങള്‍

Posted on ഡിസംബര്‍ 26, 2006. Filed under: രാഷ്ട്രീയം, സുനില്‍ പി. ഇളയിടം |

സുനില്‍ പി. ഇളയിടം

സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ അടിത്തറയില്‍ നിന്നും രൂപംകൊണ്ട ആധുനിക ഇന്ത്യന്‍ ദേശീയതയുടെ ആന്തരിക പ്രത്യയശാസ്ത്രമായി സവര്‍ണ്ണ ഹിന്ദുത്വം ഒളിഞ്ഞു പ്രവര്‍ത്തിക്കുന്നുവെന്ന ആന്തരിക വൈരുദ്ധ്യത്തെ ഇന്ത്യന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഒരു പരിധിവരെ പങ്കുപറ്റുന്നുണ്ടു്. ഇന്ത്യന്‍ ഇടതുപക്ഷത്തെ സവര്‍ണ്ണതയുടെ ഉടലെടുത്ത രൂപമായി കാണുന്ന സ്വത്വവാദികളുടെയും സാമ്പത്തിക ഘടകങ്ങളെ ഒഴിവാക്കി ആധുനികതാവിമര്‍ശനത്തെ ഉത്തരാധുനിക ലീലയാക്കി മാറ്റുന്നവരുടെയും പരിമിതികളെ മറികടന്നുകൊണ്ടു് നൂതനമായ ഇടതുപക്ഷാവബോധം രൂപപ്പെടുത്തേണ്ടതുണ്ടു്. സുഭാഷ് ചക്രവര്‍ത്തിയുടെ ബ്രാഹ്മണ്യ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തിന്റെ ദേശീയാധുനികതയോടുള്ള നിലപാടുകള്‍ വിശകലനം ചെയ്യപ്പെടുന്നു.
(more…)

Read Full Post | Make a Comment ( 7 so far )

സംഘടനാതലചുമതലകളും പാര്‍ലമെന്ററിമോഹവും

Posted on ഏപ്രില്‍ 16, 2006. Filed under: ബി.ആര്‍.പി. ഭാസ്ക്കര്, രാഷ്ട്രീയം |

ബി.ആര്‍.പി. ഭാസ്ക്കര്‍

    ചില നേതാക്കളെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനു് നിയോഗിക്കുകയും ആ ചുമതല അവര്‍ പാര്‍ട്ടിയുടെ നയപരിപാടികള്‍ക്കനുസൃതമായി ചെയ്യുന്നെന്നു് ഉറപ്പുവരുത്തുകയുമാണു് സി.പി.എം ചെയ്യേണ്ടതു്. പാര്‍ട്ടിക്കുള്ളില്‍ സത്യസന്ധമായി പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തുന്ന ഒരു വിഭാഗം ഉണ്ടാകുന്നതിനെ അപകടമായി കാണേണ്ട കാര്യമില്ല. എന്നാല്‍ സംഘടനാതലചുമതലകള്‍ വഹിക്കുന്നവര്‍ പാര്‍ലമെന്ററി രംഗത്തുനിന്നു് വിട്ടുനില്‍ക്കണം. അവര്‍ പാര്‍ട്ടിയിലെ അധികാരംകൊണ്ടു തൃപ്തിപ്പെടാതെ പാര്‍ട്ടിക്കു പുറത്തു് അധികാരസ്ഥാനങ്ങള്‍ തേടുന്നതില്‍ അപകടമുണ്ടു്.

    (more…)

Read Full Post | Make a Comment ( None so far )

Liked it here?
Why not try sites on the blogroll...